- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു; ഏറെ നേരം വഴിയില്‍ കിടന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു
കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു; ഏറെ നേരം വഴിയില്‍ കിടന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ച ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പഞ്ചായത്ത് 12-ാം വാര്‍ഡ് ഇടത്തട്ടില്‍ ജോസഫ് (ഷിബു-55) ആണ് മരിച്ചത്. പാര്‍ഥന്‍കവല ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കഞ്ചാവുമായി പോകുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കാണ് ജോസഫിനെ ഇടിച്ചുവീഴ്ത്തിയത്.
ജോസഫിന്റെ വീടിനു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 9.30- ഓടെയാണ് അപകടം. പരിക്കേറ്റു റോഡില്‍ക്കിടന്ന ജോസഫിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. അപകടത്തിനു പിന്നാലെ അതുവഴിവന്ന കാറില്‍ ബൈക്കുയാത്രക്കാരായ യുവാക്കളെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ എത്തിയ സംഘം ചികിത്സയ്ക്കു പണമില്ലെന്ന പേരില്‍ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടു.
ഇവര്‍ ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പരും വ്യാജമായിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിലാസം ശരിയായിരുന്നതിനാല്‍ പ്രതികളെ പോലീസ് വൈകാതെ കണ്ടെത്തി. ഇവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണഞ്ചേരി നേതാജി സ്വദേശികളാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍നിന്ന് കഞ്ചാവുപൊതികള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ഏറെനേരം കഴിഞ്ഞ് പരിക്കേറ്റ ജോസഫിനെ ആംബുലന്‍സില്‍ക്കയറ്റി ആലപ്പുഴ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സാലമ്മയാണ് മരിച്ച ജോസഫിന്റെ ഭാര്യ. മക്കള്‍: സാന്ദ്ര (അയര്‍ലന്‍ഡ്), സെറീന ജോസഫ് (ബെംഗളൂരു). മരുമക്കള്‍: അനീഷ് (അയര്‍ലന്‍ഡ്), സിജോ (ബെംഗളൂരു).