- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ വില്ലേജ് ഓഫീസര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു
മുന്‍ വില്ലേജ് ഓഫീസര്‍ക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ
കണ്ണൂര്‍ : വീട്ടിലെത്തിയ സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്ത കേസില്‍ പുഴാതി മുന്‍ വില്ലേജ് ഓഫിസര്‍ക്ക് തടവും പിഴയും. ആരുമില്ലാത്ത സമയത്ത് വീട്ടില്‍ ബുക്ക് വില്‍പനയ്‌ക്കെത്തിയ സെയില്‍സ് ഗേളിനെ ബലപ്രയോഗത്തിലൂടെ മാനഭംഗപ്പെടുത്തിയതിനാണ് രഞ്ജിത്ത് ലക്ഷ്മണനെതിരെ പത്തുവര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം.ടി ജലജാ റാണി ശിക്ഷിച്ചത്.
2021ല്‍ പള്ളിക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി. കമലാക്ഷിയാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. പ്രീതാകുമാരി ഹാജരായി.
Next Story