കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ലൂമിനന്‍സ് മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗമാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്. ദൃശ്യമാധ്യമ രംഗത്തെ അടുത്തറിയാന്‍ അവസരമൊരുക്കിയ സെമിനാറില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വാര്‍ത്താ മാധ്യമ രംഗം, സിനിമ, സമൂഹ മാധ്യമങ്ങള്‍, പോഡ്കാസ്റ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദര്‍ മൂന്ന് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. ഡി ഹരികൃഷ്ണന്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. മൂവി വേള്‍ഡ് മീഡിയ പ്രോഗ്രാം ഹെഡ് രജനീഷ് വിആര്‍ ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫിലിം എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, റേഡിയോ ജോക്കി രാഘവ്, ഡിജിറ്റല്‍ ജേണലിസ്റ്റ് അലീന മാറിയ വര്‍ഗീസ്, മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ രതീഷ് അനിരുദ്ധന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ അഡ്വ. ജയ് ശങ്കര്‍ മേനോന്‍, ആഡ്‌സ്ഫ്‌ലോ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രീദേവി ജയറാം, ഓറിഗോനെക്‌സ്റ്റ് സൊല്യൂഷന്‍സ് സ്ഥാപകന്‍ ശ്രീകാന്ത് കാരിക്കോട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അമൃത വിഷ്വല്‍ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അധ്യാപിക അപര്‍ണ നമ്പൂതിരി നന്ദി പ്രകാശനം നടത്തി.