ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 24നും 25നും രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നേതൃത്വം നല്‍കും. മാര്‍ച്ച് മൂന്നിനു പാര്‍ലമെന്റ് മാര്‍ച്ചും 11ന് ബാങ്ക് ആസ്ഥാനങ്ങള്‍ക്കു മുന്നില്‍ ധര്‍ണയും നടത്തും.

പ്രവൃത്തിദിനം അഞ്ച് ആക്കാനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) ശുപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തില്ല. റിസര്‍വ് ബാങ്കും ശുപാര്‍ശ അംഗീകരിക്കേണ്ടതുണ്ട്.