- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൃഷി ഓഫീസിലെ ജീവനക്കാരി
സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച് കൃഷി ഓഫീസിലെ ജീവനക്കാരി
കല്‍പ്പറ്റ: സഹപ്രവര്‍ത്തകന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ക്ലറിക്കല്‍ ജീവനക്കാരി ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഓഫീസിലെ സഹപ്രവര്‍ത്തകനായ പ്രജിത്തിന്റെ മാനസിക പീഡനം മൂലമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് കൂടിയായ ഇയാള്‍കകെതിരെ യുവതി ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റി. ഇന്നലെ നടന്ന വനിതാ കമ്മിഷന്‍ സിറ്റിംഗിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചതായി പറയുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ജീവനക്കാരിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശുചി മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അതേ സമയം പരാതി ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കളക്ടറേറ്റില്‍ വിവിധ സംഘടനകള്‍ പ്രകടനം നടത്തി. കൃഷി ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.