- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റോഫ് പാര്‍ട്ടിക്കായി കഞ്ചാവ് എത്തിച്ചു നല്കിയ യുവാവ് അറസ്റ്റില്‍; നാലു വിദ്യാര്‍ത്ഥികളെയും കസ്റ്റഡിയിലെടുത്ത് പോലിസ്
പത്താംക്ലാസ് സെന്റോഫ് പാർട്ടിക്ക് കഞ്ചാവ്; യുവാവ് അറസ്റ്റിൽ
കാസര്‍കോട്: സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റോഫ് പാര്‍ട്ടിക്കിടെ കഞ്ചാവ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയിലാണ് സംഭവം. ലഹരി ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത നാല് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ കളനാട് സ്വദേശി കെ.കെ. സമീറിനെയും (34 ) പോലിസ് അറസ്റ്റ് ചെയ്തു.
പിടികൂടാനുള്ള ശ്രമത്തിനിടെ ഈയാളുടെ ആക്രമണത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ സി.പി.ഒ ഭക്തസെല്വനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി വസ്തുക്കള്‍ സ്കൂളില്‍ എത്തിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. സെന്റോഫ് പാര്‍ട്ടിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന വിവരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ കാസര്‍കോട് ഡിവൈ. എസ്. പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പരിശോധന നടത്തുകയായിരുന്നു.
സംശയം തോന്നിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് നല്‍കിയത് സമീറാണെന്ന് പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതിന് സമീറിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.