ന്യൂഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്നും അര്‍ഹിക്കുന്ന ആദരവും അംഗീകാരവും അവര്‍ക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി. കേരള സര്‍ക്കാര്‍ അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്.

ആശാ വര്‍ക്കര്‍മാര്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാല്‍ അവര്‍ക്ക് അര്‍ഹമായ ആദരം നല്‍കണം.

ആശാ വര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും കര്‍ണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.