- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുകിലോ കഞ്ചാവുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍; ആലുവയില്‍ വിതരണം ചെയ്തത് ഒഡിഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ്
രണ്ടുകിലോ കഞ്ചാവുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍
ആലുവ: രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന (45) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ആലുവ എസ്.എന്‍ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് മയക്ക്മരുന്ന് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം. ഹോള്‍സെയിലായിട്ടാണ് വില്‍പ്പന. ഇയാള്‍ ഇടയ്ക്ക് പോയി കൊണ്ടുവരികയാണ് ചെയ്യുന്നത്. റസലിനെതിരെ കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, കാഞ്ഞാര്‍, പെരുമ്പാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഡി.വൈ.എസ്.പി ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Next Story