- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പ്; യുഡിഎഫിന് ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ആശങ്ക; മദ്യപാനികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ ഭരണഘടനയാണ് സിപിഎമ്മിന്റേതെന്നും ടി പി രാമകൃഷ്ണന്‍
ഇടത് മുന്നണിക്ക് തുടര്‍ ഭരണം ഉറപ്പെന്ന് ടി.പി രാമകൃഷ്ണന്‍
കൊല്ലം: ഇടത് മുന്നണിക്ക് തുടര്‍ ഭരണം ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. തുടര്‍ ഭരണത്തിന് നേതാവ് ആരെന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി അണികള്‍ മദ്യപാനികള്‍ ആകാന്‍ പാടില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
ഇടതു പക്ഷത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത് ഉറപ്പാണെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും എന്ന ആശങ്കയാണ് യുഡിഎഫിനുള്ളത്. സംഘ പരിവാറിനെതിരായും, കോണ്‍ഗ്രസിന് എതിരായുള്ള വികാരമാണ് കേരളത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മദ്യപാനികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ ഭരണഘടനയാണ് സിപിഎമ്മിന്റേതെന്നും പാര്‍ട്ടി അംഗങ്ങള്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Next Story