കൊച്ചി : ഇടക്കൊച്ചിയില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകള്‍, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിള്‍ എന്നിവ ആന തകര്‍ത്തു.

പാപ്പാനും പരിക്കേറ്റു. ആനയെ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പകല്‍ പൂരത്തിന് കൊണ്ടുവന്നതായിരുന്നു.