- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം; അറുപത്തിയഞ്ചുകാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം; അറുപത്തിയഞ്ചുകാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും ബന്ധുക്കളായ ആണ്‍കുട്ടികളുടേയും മുമ്പില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ അറുപത്തിയഞ്ചുകാരന് രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. ഇടുക്കി മരിയാപുരം കൂട്ടാപ്ലാക്കല്‍ ടോമി (65)ക്കാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷ വിധിച്ചത്.
2021-ലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളുടെ വീട്ടുകാരുമായി നിരന്തരം തര്‍ക്കത്തിലായിരുന്ന പ്രതി സംഭവദിവസം കുട്ടികളെ ഉടുമുണ്ട് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. കുട്ടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തത് വലിയ തെളിവായി. 2021-ല്‍ ഇടുക്കി പോലീസ് ചാര്‍ജുചെയ്ത കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
Next Story