- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം എത്തിയത് ഏഴ് കുഞ്ഞുങ്ങള്‍; ആറ് കുഞ്ഞുങ്ങളും എത്തിയത് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍
അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം എത്തിയത് ഏഴ് കുഞ്ഞുങ്ങള്‍; ആറ് കുഞ്ഞുങ്ങളും എത്തിയത് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍
കോട്ടയം: 2025 പിറന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തിയത് ഏഴു കുഞ്ഞുങ്ങള്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കൈക്കുഞ്ഞുങ്ങളെ കിട്ടിയ് വര്‍ഷമാണിത്. ഏഴ് കുഞ്ഞുങ്ങള്‍. അതില്‍ അഞ്ചും പെണ്‍കുട്ടികള്‍. തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലിലാണ് ആറ് കുഞ്ഞുങ്ങളും എത്തിയത്. ജനുവരിയില്‍ ആലപ്പുഴ അമ്മത്തൊട്ടിലില്‍ ഒരു കുട്ടിയും എത്തി.
2024ല്‍ തൈക്കാട് 21 കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച് നാലുവരെയുള്ള 25 ദിവസത്തിനുള്ളിലാണ് ഇവിടെ ആറ് കുഞ്ഞുങ്ങളെത്തിയത്. അതില്‍ നാലും പെണ്‍കുഞ്ഞുങ്ങള്‍. ആലപ്പുഴയില്‍ കിട്ടിയതും ഒരു പെണ്‍കുഞ്ഞിനെ. തൈക്കാട് മാര്‍ച്ച് നാലിന് രണ്ടു പെണ്‍കുഞ്ഞുങ്ങളെ കിട്ടി. അര്‍ധരാത്രി 12.30-ന്, നാലുദിവസം പ്രായം തോന്നിക്കുന്ന പെണ്‍കുരുന്നാണ് അവസാനമായി എത്തിയത്. അതിന് 'തൂലിക' എന്ന പേരിട്ടു. അന്നേ ദിവസം സന്ധ്യയ്ക്കും മറ്റൊരു പെണ്‍കുഞ്ഞിനെ ലഭിച്ചു.
2002ല്‍ ആരംഭിച്ച തൈക്കാട് അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 621-ാമത്തെ കുട്ടിയാണ് തൂലിക. കഴിഞ്ഞവര്‍ഷം വ്യത്യസ്ത ജില്ലകളില്‍ കിട്ടിയ കുട്ടികള്‍: ആലപ്പുഴ-രണ്ട്, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ - ഓരോകുട്ടികള്‍.