- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളിലെ ടെലഗ്രാം ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല; മാര്‍ക്കോ അടക്കം വയലന്‍സ് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്ത് കണ്ട് കുട്ടികള്‍
കുട്ടികളിലെ ടെലഗ്രാം ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല; മാര്‍ക്കോ അടക്കം വയലന്‍സ് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്ത് കണ്ട് കുട്ടികള്‍
പത്തനംതിട്ട: കുട്ടികള്‍ ടെലഗ്രാം വഴി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വ്യാപകമായിട്ടും നിയന്ത്രിക്കാനാകുന്നില്ല. വയലന്‍സ് സിനിമകള്‍ക്ക് ടിവിയിലും തീയേറ്ററിലും പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ വലിയ രീതിയില്‍ അക്രമം ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ ടെലഗ്രാം പോലെയുള്ള ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്. മാര്‍ക്കോ സിനിമ ടി.വി.യില്‍ സംപ്രേഷണംചെയ്യുന്നതിന് കഴിഞ്ഞദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ സിനിമ ടെലഗ്രാംവഴി വ്യാപകമായി പ്രചരിച്ചു. കുട്ടികള്‍ അടക്കം ഈ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടു. ഇത്തരം സിനിമകള്‍ കുട്ടികള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതിന് ഒരു നിയന്ത്രണവുമില്ല. മുഴുനീളെ അക്രമമുള്ള സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ പ്രത്യേക ടെലഗ്രാം ചാനലുകളും ഉണ്ട്. ഇതിനെതിരേ പോലീസിനും നടപടിയെടുക്കാനാകുന്നില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംശയിക്കുന്ന ടെലഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് ടെലഗ്രാം മേധാവി പാവെല്‍ ദുരോവ് മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, അതിനുശേഷവും ടെലഗ്രാമിന്റെ രീതികള്‍ പഴയപടി തന്നെയാണെന്ന് സൈബര്‍ പോലീസ് പറയുന്നു.