- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറാ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; കോട്ടയം മെഡിക്കല്‍ കോളേജിലെ മെയില്‍ നഴ്സ് പിടിയില്‍
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; മെയിൽ നഴ്സ് പിടിയിൽ
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മെയില്‍ നഴ്സിനെ പോലിസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്സന് ജോസഫ് (24) ആണ് അറസ്റ്റിലായത്. ഇയാള്‍ വസ്ത്രം മാറി പുറത്ത് പോയതിന് പിന്നാലെ എത്തിയ നഴ്സ് വസ്ത്രം മാറുമ്പോള്‍ തോന്നിയ സംശയമാണ് ആളെ പിടികൂടാന്‍ സഹായിച്ചത്.
ബിഎസ്സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്സന് ഒരു മാസം മുന്‍പാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിനായി എത്തിയത്. ഇയാളും മറ്റു നഴ്സിങ് അസിസ്റ്റന്റുമാരും ഉള്‍പ്പെടെയുള്ളവര്‍ വസ്ത്രം മാറുന്ന മുറിയില്‍നിന്ന് ഓണ്‍ ആക്കിയ നിലയില്‍ ഇന്നലെ ആന്‍സന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ആന്‍സനു ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണു ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.