- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു പരീക്ഷയ്ക്കിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 305 അധ്യാപകര്‍ക്ക് സ്ഥലം മാറ്റം; പുതിയ സ്‌കൂളില്‍ ഉടന്‍ ചേരണമെന്നും നിര്‍ദേശം
പൊതു പരീക്ഷയ്ക്കിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 305 അധ്യാപകര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: പൊതു പരീക്ഷയ്ക്കിടെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 305 അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ അധികമായ 207 അധ്യാപകരെയും അവര്‍ക്ക് ഒഴിവുകള്‍ സൃഷ്ടിക്കാനായി 98 പേരെയുമാണു മാറ്റിയത്. ഉടന്‍ പുതിയ സ്‌കൂളില്‍ ചേരണമെന്നു ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ടാണ് ഉത്തരവിറങ്ങിയത്. പരീക്ഷാ ഡ്യൂട്ടിയുള്ളവര്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്നശേഷം തിരികെ പരീക്ഷാ ഡ്യൂട്ടിയുള്ള സ്‌കൂളില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മലയാളം (38), ഇംഗ്ലിഷ് (28), കൊമേഴ്‌സ് (26), ഇക്കണോമിക്‌സ് (25), ഹിന്ദി (24) എന്നീ വിഷയങ്ങളിലാണ് കൂടുതല്‍ പേരെ മാറ്റിയിരിക്കുന്നത്. തസ്തികനഷ്ടത്തെത്തുടര്‍ന്നു സ്ഥലം മാറ്റിയതില്‍ 135 സീനിയര്‍ അധ്യാപകരും 72 ജൂനിയര്‍ അധ്യാപകരുമുണ്ട്. ഇതില്‍ 102 പേരെ ജില്ലയ്ക്കു പുറത്തേക്കാണു മാറ്റിയിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അതാണ് ഇക്കൊല്ലം പരിഗണിക്കേണ്ടതെന്നിരിക്കെയാണ് കഴിഞ്ഞ കൊല്ലത്തെ തസ്തികനിര്‍ണയപ്രകാരം സമയംതെറ്റി സ്ഥലംമാറ്റം നടപ്പാക്കിയിരിക്കുന്നത്.