- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിക്കടയുടെ മറവില്‍ ലഹരി വില്‍പ്പന; കടയിലെ രഹസ്യ അറയില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടെടുത്തത് ചാക്ക് നിറയെ ഹാന്‍സും കഞ്ചാവും: വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വിറ്റ പ്രതി അറസ്റ്റില്‍
തുണിക്കടയുടെ മറവില്‍ ലഹരി വില്‍പ്പന; പ്രതി അറസ്റ്റില്‍
തൃശൂര്‍: പുതുക്കാട് നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. നന്തിക്കര തൈവളപ്പില്‍ വീട്ടില്‍ മഹേഷ് (44) ആണ് അറസ്റ്റിലായത്. ഇയാളുടെ തുണിക്കടയില്‍ നിന്നും വീട്ടില്‍ നിന്നുമായി കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പോലിസ് പിടിച്ചെടുത്തു. പ്രതിയുടെ വീട്ടിലും തുണിക്കടയിലുമായി നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി. കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിന്റെ തുണിക്കടയിലും, വീട്ടിലും നടത്തിയ പരിശോധനയില്‍ കഞ്ചാവും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സും പിടികൂടി.
പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധീഷ്, ഷിനോജ് ഡാന്‍സാഫ് ക്രൈം സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ മാരായ വി.ജി. സ്റ്റീഫന്‍, റോയ് പൗലോസ്, പി.എം. മൂസ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി.യു സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ.യു. റെജി, ഷിജോ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.