- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയാഗ്ര ഗുളിക ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന; തൊടുപുഴയില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍
വയാഗ്ര ഗുളിക ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന; തൊടുപുഴയില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍
തൊടുപുഴ: വയാഗ്ര ഗുളിക ചേര്‍ത്ത മുറുക്കാന്‍ വില്‍പ്പന നടത്തിയ ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരിവസ്തുക്കളും ഇയാളുടെ പക്കല്‍നിന്നും പിടിച്ചെടുത്തു. കരിമണ്ണൂര്‍ ബിവറേജസ് ഷോപ്പിന് സമീപം മുറുക്കാന്‍ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജകഗുളികളുടേയും ശേഖരം കണ്ടെത്തി.
കരിമണ്ണൂരില്‍ വയാഗ്രഗുളികള്‍ പൊടിച്ച് ചേര്‍ത്ത് മുറുക്കാന്‍ വില്‍ക്കുന്നെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ബിഹാറിലെ പട്‌നയില്‍നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ചെയ്തിരുന്ന ഇയാള്‍ കോട്ടയം പാലാ കരൂരിലാണ് താമസിക്കുന്നത്. കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍, എസ്‌ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.