- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇടുക്കിയിലും കൊല്ലത്തും ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇടുക്കിയിലും കൊല്ലത്തും ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് 12 പോയിന്റില്‍ എത്തി. കൊല്ലത്ത് 11 ആണ് യുവി നിരക്ക്. രണ്ട് ജില്ലകളും റെഡ് ലവലില്‍ ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിലെ യുവി നിരക്ക്: പത്തനംതിട്ട, ആലപ്പുഴ 10, കോട്ടയം9, പാലക്കാട്, എറണാകുളം8, കോഴിക്കോട്, തൃശൂര്‍, വയനാട്7, തിരുവനന്തപുരം, കണ്ണൂര്‍6, കാസര്‍കോട്5.
യുവി ഇന്‍ഡക്‌സ് 0 മുതല്‍ 5 വരെയാണെങ്കില്‍ മനുഷ്യനു ഹാനികരമല്ല. 6-7 യെലോ അലര്‍ട്ടും 8-10 ഓറഞ്ച് അലര്‍ട്ടും 11നു മുകളില്‍ റെഡ് അലര്‍ട്ടുമാണ്. ഉയര്‍ന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകല്‍ 10നും വൈകിട്ട് 3നും ഇടിയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കനത്ത ചൂടിന് ഇടയില്‍ ആശ്വാസമായി വേനല്‍മഴയും എത്തും. ഒറ്റപ്പെട്ടയിടങ്ങളില്‍ 25 വരെ ശക്തമായ വേനല്‍മഴ ലഭിക്കുമെന്നാണ് സൂചന. മഴയ്‌ക്കൊപ്പം മിന്നലിനും 40-50 കിമീ വേഗത്തില്‍ കാറ്റിനും സാധ്യത.