- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനല്‍ മഴയ്ക്കു സാധ്യത; ഈ സീസണില്‍ 98 ശതമാനം അധിക വേനല്‍മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനല്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളില്‍ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ഇന്നലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ ലഭിച്ചു. ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഈ സീസണില്‍ വേനല്‍മഴ 98% അധികമായി പെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 49.8 എംഎം മഴയാണു ലഭിച്ചത്.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കുറവ് കാസര്‍കോടും. ലക്ഷദ്വീപില്‍ 228 % അധികമഴയുണ്ടായി. മഴയുണ്ടെങ്കിലും ഉയര്‍ന്ന താപനിലയാകും പൊതുവേ അനുഭവപ്പെടുക.