- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ സീലും കുറിപ്പടിയും വ്യാജമായി നിര്‍മിച്ച് മാനസികാസ്വാസ്ഥ്യത്തിനുള്ള ഗുളിക വാങ്ങി വില്‍പ്പന; പറവൂരില്‍ രണ്ടു പേര് അറസ്റ്റില്‍
മാനസികാസ്വാസ്ഥ്യത്തിനുള്ള ഗുളിക വാങ്ങി വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ
പറവൂര്‍: സൈക്യാട്രി വിഭാഗം ഡോക്ടറുടെ സീലും കുറിപ്പടിയും വ്യാജമായി ഉണ്ടാക്കി മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു ഗുളികകള്‍ വാങ്ങി വ്യാപകമായി വില്‍പ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്ത രണ്ടു പേരെ പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ മേലേടത്ത് നിക്സന് (31), കക്കാട്ടുപറമ്പില്‍ സനൂപ് (36) എന്നിവരാണ് അറസ്റ്റിലായത്.
മാനസികാസ്വാസ്ഥ്യത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് ലഹരിമരുന്നായി ദുരുപയോഗം ചെയ്യുകയായിരുന്നു ഇരുവരും. മെഡിക്കല്‍ ഷോപ്പുകളില്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഗുളിക ഇവര്‍ വലിയ തുകയ്ക്ക് വില്‍പ്പന നടത്തിവരുകയായിരുന്നു. പറവൂര്‍ മേഖലയിലെ ഒരു ആശുപത്രിയില്‍ ജോലിചെയ്യുന്ന സൈക്യാട്രി ഡോക്ടറുടെ സീലും കുറിപ്പടിയുമാണ് വ്യാജമായി നിര്‍മിച്ചത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഈ ഗുളിക ലഭിക്കുകയുള്ളൂ.
തൃശ്ശൂര്‍ ജില്ലയിലെ വിവിധ മെഡിക്കല്‍ ഷോപ്പുകളില്നിന്നാണു ഗുളികകള്‍ കൂടുതലായും വാങ്ങിയിരുന്നത്.റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.