പത്തനംതിട്ട: കലഞ്ഞൂരില്‍ എടിഎം തകര്‍ക്കാന്‍ ശ്രമം. കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30-ഓടെയാണ് സംഭവം.

തകര്‍ക്കാന്‍ ശ്രമിച്ചയാളുടെ ചിത്രം എടിഎമ്മിലെ ക്യാമറയില്‍ പതിയുകയും ഉടന്‍ ഈ ചിത്രം ഉള്‍പ്പെടെ ഓഫീസിലേക്ക് സന്ദേശമെത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.