- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാത്സംഗംചെയ്യാന്‍ ശ്രമം; 74കാരന് അറസ്റ്റില്‍
കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാത്സംഗംചെയ്യാന്‍ ശ്രമം; 74കാരന് അറസ്റ്റില്‍
കോന്നി: കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 74കാരനെ പോലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയനെ(74) ആണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്. സ്വന്തമായി പ്രാഥമിക കൃത്യങ്ങള്‍പോലും ചെയ്യാന്‍ സാധിക്കാത്ത കിടപ്പുരോഗിയായ എണ്‍പതുകാരിയാണ് ഇയളുടെ അതിക്രമത്തിന് ഇരയായത്. ഇയാളുടെ അതിക്രമത്തില്‍ പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകളെ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടുന്നത് ഉള്‍പ്പെടെ നേരത്തേയും പ്രശ്‌നങ്ങളുണ്ടാക്കിയ ആളാണ് പൊടിയനെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച വയോധിക മകള്‍ക്കൊപ്പമാണ് താമസം. ഇവര്‍ സ്ഥലത്തില്ലാത്ത തക്കംനോക്കി ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെ പൊടിയന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ലൈംഗികമായി ആക്രമിച്ചു. വസ്ത്രം വലിച്ചുകീറി. പിടിവലിക്കിടെ വയോധികയുടെ ഇടതുകൈക്ക് ഉള്‍പ്പെടെ പരിക്കേറ്റു, അലര്‍ച്ചയും ബഹളവുംകേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പിന്നീട് അമ്മയെ ആശുപത്രിയിലാക്കി. പോലീസെത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പോലീസ് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍നടന്ന അന്വേഷണത്തില്‍, മുങ്ങിയ പ്രതിയെ വകയാറില്‍നിന്നു കസ്റ്റഡിയിലെടുത്തു. എസ്‌ഐ പ്രഭ, പ്രബേഷന്‍ എസ്‌ഐ ദീപക്, സിപിഒമാരായ അരുണ്‍, റോയ്, അഖില്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.