- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്നു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റ് ചെയ്ത് കേരളാ പോലിസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ ഇന്റർപോൾ സഹായത്തോടെ ഗൾഫിൽ അറസ്റ്റ് ചെയ്തു
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ ഒന്നര വര്‍ഷത്തിനുശേഷം ഇന്റര്‍ പോളിന്റെ സഹായത്തോടെ പോലീസ് പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍കര കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈല്‍ (27) ആണ് പിടിയിലായത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് കേസ്. 2023-ല്‍ പോലീസ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു. ഇയാളെ പിടികൂടാന്‍ പോലീസിനു കഴിയാതെ വന്നതോടെ പ്രതിയെ ഏതുസമയത്തും എവിടെ െവച്ച് കണ്ടാലും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്തിലാണ് അറസ്റ്റ് നടപടികള്‍ നടന്നത്. മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, എസ്ഐമാരായ എം.പി. ദിലീപ് കുമാര്‍, എം.എം. ഉബൈസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ് ബി. നായര്‍ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്നു കസ്റ്റഡിയിലെടുത്ത് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്.