- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍; ചേര്‍ത്തല പട്ടണക്കാട് സ്വദേശിയായ സുജിത്തിനെതിരെ നിരവധി കേസുകള്‍
കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍; ചേര്‍ത്തല പട്ടണക്കാട് സ്വദേശിയായ സുജിത്തിനെതിരെ നിരവധി കേസുകള്‍
ചേര്‍ത്തല: പട്ടണക്കാട് പുതിയകാവ് വീട്ടില്‍ സുജിത്ത് (42) നെ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുജിത്തിനെതിരെ വിവിധ കോടതികളില്‍ കേസുകളില്‍ വിചാരണ നടന്ന് വരകയാണ്.
തന്റെ കൂട്ടാളികള്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞയാളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലാണ് നിലവില്‍ നടപടി. സംഭവത്തെ തുടര്‍ന്ന് വൈക്കം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. പ്രതി ഇതിനു മുമ്പ് 2007, 2022, 2023 വര്‍ഷങ്ങളില്‍ മൂന്നു തവണ കരുതല്‍ തടങ്കല്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Next Story