- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.
മഴയ്‌ക്കൊപ്പം മിന്നലും കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണു വേനല്‍മഴയ്ക്കു കാരണം. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായത്. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ പതിനൊന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സീസണിലെ ആദ്യ ന്യൂനമര്‍ദമാണ് ഇത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നലെ ഭേദപ്പെട്ട മഴ ലഭിച്ചു. അതേസമയം വടക്കന്‍ കേരളത്തില്‍ പൊതുവേ ചൂടു കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. പാലക്കാട് ഉയര്‍ന്ന ചൂട് 36 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.