- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി-ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരുസാധ്യതയുമില്ല; മാണിയുടെ പേര് മാര്‍ക്കറ്റിങ്ങിന് വേണ്ടി കേരള കോണ്‍ഗ്രസ് എം ഉപയോഗിക്കുന്നുവെന്നും മോന്‍സ് ജോസഫ് എം എല്‍ എ
മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്
പാലാ: കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരു സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കെ.എം മാണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പേര് മാര്‍ക്കറ്റിങിന് വേണ്ടി കേരള കോണ്‍ഗ്രസ് എം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു
വഖഫ് വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് കേരള കോണ്‍ഗ്രസിനെന്നും അത് നേരത്തെ വ്യക്തമാക്കിയതാണെന്നും മോന്‍സ് വ്യക്തമാക്കി. വഖഫിന്റെ പരിധിയില്‍ മുനമ്പത്തെ ഭൂമി വരുന്നില്ലെന്നും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Next Story