- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാഷണല്‍ ഹൈവേസ് എക്സലന്‍സ് അവാര്‍ഡ്' ഊരാളുങ്കല്‍ സൊസൈറ്റിക്ക്; അവാര്‍ഡ് കൈമാറി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഡല്‍ഹി: സഹകരണ കരാര്‍ സ്ഥാപനം എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന് 2023-ലെ 'നാഷണല്‍ ഹൈവേസ് എക്സലന്‍സ് അവാര്‍ഡ്' ഊരാളുങ്കല്‍ സൊസൈറ്റിക്ക്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഡല്‍ഹിയില്‍ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. സൊസൈറ്റിയുടെ ചീഫ് പ്രൊജക്റ്റ് മാനേജര്‍ ടി.കെ. കിഷോര്‍ കുമാറും മാനേജര്‍ എം.വി. സുമേഷും അവാര്‍ഡ് ഏറ്റുവാങ്ങി. സഹമന്ത്രിമാരായ ഹര്‍ഷ് മല്‍ഹോത്ര, അജയ് തംത, സെക്രട്ടറി വി. ഉമാശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
'ഗുണമേന്മയിലും സുതാര്യതയിലും സാമൂഹിക ഉത്തരവാദിത്വത്തിലും പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയ്ക്ക് ദേശീയപുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ ഊരാളുങ്കല്‍ സൊസൈറ്റിയുടെ നൂറുവര്‍ഷത്തെ ജൈത്രയാത്രയെ' പ്രകീര്‍ത്തിച്ചാണ് പുരസ്‌ക്കാരം. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിര നിര്‍മാണ സ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് അടിസ്ഥാനം.