- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി; സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം
പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സുരേഷ്ഗോപിയുടെ സന്ദര്‍ശനം. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലുമാണ് സുരേഷ് ഗോപി സന്ദര്‍ശിച്ചത്.
ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിര്‍മിക്കാന്‍ സഹായിക്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു.
Next Story