- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു മണിക്കൂര്‍ തിരച്ചില്‍; ഒരു വീട്ടില്‍ നിന്നും കണ്ടെടുത്തത് 75 അണലി കുഞ്ഞുങ്ങളെ
എട്ടു മണിക്കൂര്‍ തിരച്ചില്‍; ഒരു വീട്ടില്‍ നിന്നും കണ്ടെടുത്തത് 75 അണലി കുഞ്ഞുങ്ങളെ
പലോട്: പാലോട് ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയത് 75 അണലിക്കുഞ്ഞുങ്ങളെ. പാമ്പുപിടിത്തക്കാരിയുടെ നേതൃത്വത്തില്‍ എട്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അണലിക്കുഞ്ഞുങ്ങളെ മുഴുവന്‍ കണ്ടെടുത്തത്. പാാലോട് നന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് പാമ്പുപിടിത്തക്കാരി നന്ദിയോട് രാജി അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്. ഞായര്‍ രാത്രി നായ ബഹളം ഉണ്ടാക്കുന്നത് പരിശോധിച്ചപ്പോഴാണ് വലിയ അണലിയെ വീട്ടുകാര്‍ കാണുന്നത്.
തുടര്‍ന്ന് പാമ്പിനെ കാണാതായി. ഇന്നലെ രാവിലെ വീടിന്റെ പരിസരത്ത് അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി.തുടര്‍ന്ന് നന്ദിയോട് രാജിയെ വിവരം അറിയിച്ചു. രാജി നടത്തിയ തിരച്ചിലിലാണ് 75 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. രാവിലെ 10 മണി മുതല്‍ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് 6 മണിവരെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ എല്ലാം പിടികൂടിയതെന്ന് രാജി പറയുന്നു. എന്നാല്‍ അമ്മ അണലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിടികൂടിയ പാമ്പുകളെ പാലോട് വനംവകുപ്പിനു കൈമാറി.