- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമങ്ങള്‍ പെരുകുന്നു; ബസ് ജീവനക്കാര്‍ക്ക് ഇനി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
അക്രമങ്ങള്‍ പെരുകുന്നു; ബസ് ജീവനക്കാര്‍ക്ക് ഇനി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ബസ് ജീവനക്കാര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ ജീവനക്കാരായി നിയമിതരാകുന്നവര്‍ക്ക് എല്ലാം ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ജനുവരി 24ന് ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കുലര്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേല്‍പിക്കല്‍, കലാപം , ലഹള, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവര്‍, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവര്‍, ജീവഹാനിക്ക് കാരണമായ അപകടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ ഉള്‍പ്പെട്ടിട്ടുള്ളവര്‍, വ്യാജരേഖ ചമയ്ക്കല്‍ , ലഹരിമരുന്നു കേസുകളില്‍ ഉള്‍പ്പെട്ടവര്‍, അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടവര്‍, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെ കെഎസ്ആര്‍ടിസി, സ്വകാര്യബസുകളില്‍ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാന്‍ പാടില്ല. അതിര്‍ത്തി തര്‍ക്കം, കുടുംബക്കോടതി വ്യവഹാരങ്ങള്‍ എന്നീ കേസുകളില്‍പെട്ടവര്‍ക്ക് നിയമനം കൊടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് സര്‍ക്കുലര്‍.