- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണക്കടത്ത്; അറുപത് പവന്‍ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍
അറുപത് പവന്‍ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍
ഹൊസങ്കടി: ബസില്‍ കടത്തുകയായിരുന്ന അറുപത് പവന്‍ സ്വര്‍ണാഭരണവുമായി യുവാവ് പിടിയില്‍. രാജസ്ഥാന്‍ ജാലൂരിലെ ചെഗന്‍ ലാല്‍ (29) ആണ് എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നാണ് ചെഗന്‍ ലാലിനെ പിടിച്ചത്.
ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം. 480.9 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു. കൃത്യമായ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവാവിനെ ജിഎസ്ടി വിഭാഗത്തിന് കൈമാറി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഗംഗാധരന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വി. ജിജിന്‍, സി. വിജയന്‍, പി.കെ. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി. രാഹുല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story