- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് കണ്‍ട്രോള്‍ റൂമില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കൂറ്റന്‍ പെരുമ്പാമ്പ്; കണ്‍ട്രോള്‍ വിടാതെ പോലീസ്; വനപാലകരെത്തി ചാക്കിലാക്കി
പോലീസ് കണ്‍ട്രോള്‍ റൂമില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കൂറ്റന്‍ പെരുമ്പാമ്പ്
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അതിഥിയായി എത്തിയത് കൂറ്റന്‍ പെരുമ്പാമ്പ്. ഓഫീസിന്റെ മൂലയില്‍ ചുരുണ്ടു കൂടി കിടന്ന അതിഥിയെ ഭയപ്പാടില്ലാതെ പോലീസുകാര്‍ കൈകാര്യം ചെയ്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സ് എത്തി ചാക്കിലാക്കി.
രാത്രി ഏഴരയോടെയാണ് പെരുമ്പാമ്പിനെ കണ്‍ട്രോള്‍ റൂമില്‍ കണ്ടത്. വൈകിട്ട് ആറര മുതല്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാകാം പാമ്പ് ഉള്ളില്‍ കടന്നതെന്ന് കരുതുന്നു. ഡ്യൂട്ടി എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്.
ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ പിറകു വശം തോടും വയലുമാണ്. ഈ ഭാഗത്ത് നിന്ന് നിരന്തരം പെരുമ്പാമ്പുകളെ പിടികൂടാറുണ്ട്. പെരുമ്പാമ്പിന്റെ താവളമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. വനംവകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സില്‍ നിന്നുളളവര്‍ എത്തി പാമ്പിനെ ചാക്കിലാക്കി മടങ്ങി.