- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെക്ക് കേന്ദ്രം തന്നെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; കാണികളില്‍ ഒരാളായുണ്ടാകുമെന്നും ഗോവിന്ദന്‍
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെക്ക് കേന്ദ്രം തന്നെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പക്ഷേ ഞാന്‍ പോകുമെന്നും നമ്മുടെ നാടിന്റെ പദ്ധതിയാണ് വിഴിഞ്ഞമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു. എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടക്കില്ലായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷമെന്നും കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ എന്ന് അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാണികളില്‍ ഒരാളായി വിഴിഞ്ഞത്ത് ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.