- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2030ഓടെ കേരളം കുളമ്പുരോഗമുക്ത സംസ്ഥാനമാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; കുളമ്പുരോഗ പ്രതിരോധ യജ്ഞം ആറാംഘട്ടത്തിലേക്ക്
കോഴിക്കോട്: ക്ഷീരമേഖലയില്‍ ഉല്‍പാദനനഷ്ടം വരുത്തുന്ന കുളമ്പുരോഗത്തെ 2030ഓടെ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആറാംഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം മെയ് 2 മുതല്‍ 23 വരെ 18 പ്രവൃത്തിദിനങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വാക്സിനേഷന്‍ സ്‌ക്വാഡ് വീടുകളിലെത്തി പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീര വികസന വകുപ്പ്, ക്ഷീര സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ഊര്‍ജിത പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ സിന്ധു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ഗീത, ഡോ. അംബിക രാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.