കാസര്‍കോട്: സംസ്ഥാനത്ത് തകര്‍ത്ത് പെയ്ത് വേനല്‍മഴ. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 140 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 192 മില്ലീമീറ്റര്‍. 37 ശതമാനം അധികമഴയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷത്തിനിടയില്‍ മെച്ചപ്പെട്ട മഴ ലഭിച്ച രണ്ടാമത്തെ വേനല്‍ക്കാലമാണിത്. 2022-ല്‍ ലഭിച്ച 243 മിമീ ആണ് ഒന്നാമത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മിമീ മഴ (63 ശതമാനം കുറവ്) മാത്രമാണ് പെയ്തത്.