- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് അറസ്റ്റില്‍
മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ കൊല്ലം ചിന്നക്കട സ്വദേശിയെയാണ് ആലപ്പുഴ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു.
ഈ വിവരം പെണ്‍കുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പൊലിസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഡി രജീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ അഭിരാം സിഎസ്, അസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റിയാസ്, വനിത അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തുളസി ഭായി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, സാജിദ്, സിവില്‍ പൊലീസ് ഓഫീസര്‍ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ കൊല്ലത്ത് നിന്ന് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.