തിരുവനന്തപുരം: കഴിഞ്ഞ മാസം സംസ്ഥാനത്ത് 26 വീട്ടുപ്രസവങ്ങള്‍ നടന്നതായി ആരോഗ്യവകുപ്പ്. മാര്‍ച്ചില്‍ 46 വീട്ടുപ്രസവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവലോകനയോഗം വിലയിരുത്തി. വീട്ടുപ്രസവങ്ങള്‍ ഒഴിവാക്കി ആശുപത്രികളില്‍ പ്രസവം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് ബോധവത്കരണ പരിപാടികള്‍ നടത്തിവരികയാണ്.

ഇതിന്റെ ഭാഗമായാണ് കണക്കുകള്‍ അവലോകനംചെയ്തത്. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പ്രതിഭ ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശവകുപ്പും ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.