- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം
വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
കോയമ്പത്തൂര്‍: വാല്‍പ്പാറയില്‍ സര്‍ക്കാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയര്‍പിന്‍ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവര്‍ പൊള്ളാച്ചി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. 60 ഓളം പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
Next Story