കണ്ണൂര്‍ :ഇരിട്ടി നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെയെത്തി നാലു പവന്റെ സ്വര്‍ണ്ണമാല തട്ടിയെടുത്തോടിയ കേസിലെ പ്രതിയെ ഇരിട്ടി പൊലീസ് തമിഴ്‌നാട്ടില്‍ നിന്നു പിടികൂടി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി മുഹമ്മദ് ഹുസൈനാണ് (26) പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതി കൃഷ്ണഗിരി സ്വദേശി മസര്‍ അബ്ബാസിനെ നേരത്തെ പിടികൂടിയിരുന്നു.

2023 നവംബര്‍ എട്ടിനായിരുന്നു സംഭവം. ഇരിട്ടി ടൗണിലെ വിവാ ഗോള്‍ഡില്‍ സ്വര്‍ണ്ണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ രണ്ട് പേര്‍ സ്വര്‍ണ്ണ മാലയും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പോലീസ് ആദ്യം മസര്‍ അബ്ബാസിനെ പിടികൂടിയെങ്കിലും പ്രധാന പ്രതിയായ മുഹമ്മദ് ഹുസൈനെ കണ്ടെത്താനായിരുന്നില്ല.

വിവിധ ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്ന ഇയാള്‍ സംഭവത്തിനുശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തൊപ്പി, കൂളിംഗ് ഗ്ലാസ്, ബെല്‍റ്റ് തുടങ്ങിയവ വില്‍പ്പന നടത്തി കറങ്ങി നടക്കുകയായിരുന്നു. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്