- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യസുരക്ഷാ പരശോധന; 82 സ്ഥാപനങ്ങള്‍ അടപ്പിച്ചു
ഭക്ഷ്യസുരക്ഷാ പരശോധന; 82 സ്ഥാപനങ്ങള്‍ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ലൈസന്‍സില്ലാതെയും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായും പ്രവര്‍ത്തിച്ച 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
ജില്ലകളില്‍ രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചായിരുന്നു പരിശോധന. ആകെ 1648 പരിശോധനകളാണ് നടത്തിയത്. 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിന് നോട്ടീസ് നല്‍കി. 249 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസും 23 സ്ഥാപനങ്ങള്‍ക്ക് നവീകരണ നോട്ടീസും നല്‍കി.
Next Story