- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന് പരിക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. ഇത് രണ്ടാം തവണയാണ് മെഡിക്കല്‍ കോളജില്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിക്കുന്നത്.
നേരത്തെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടം. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story