തിരുവനന്തപുരം: ജലനിരപ്പ് താഴ്ന്നതോടെ കെഎസ്ഇബിയുടെ മൂഴിയാര്‍, പൊന്മുടി ഡാമുകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരും. ലോവര്‍ പെരിയാറില്‍ സംഭരണനില 100% ആയി. കല്ലാര്‍കുട്ടിയില്‍ 96.72%. കോഴിക്കോട് കുറ്റ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തൃശൂര്‍ പെരിങ്ങല്‍ക്കുത്ത്, പത്തനംതിട്ട മൂഴിയാര്‍ ഡാമുകളില്‍ മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ജലസേചന വകുപ്പിന്റെ തിരുവനന്തപുരം നെയ്യാര്‍, പാലക്കാട് മീങ്കര ഡാമുകളില്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.