- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്നു മുതല്‍; രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ പത്തിന്
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്നു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.
പത്താം ക്ലാസ് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായാണ് പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സ്ഥിരം പ്രവേശനമൊ, താല്‍ക്കാലിക പ്രവേശനമോ നേടണം. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 10നും, മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക.
Next Story