തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2025-26 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: എസ്സി/എസ്ടി- 205 രൂപ, മറ്റുള്ളവര്‍- 495 രൂപ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനില്‍ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.


മാനേജ്മെന്റ്, സ്‌പോര്‍ട്‌സ്, എന്‍ആര്‍ഐ എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കണം. വിശദവിജ്ഞാപനം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2660600, 2407016, 2407017, 2407152