കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഗുരുവായൂരപ്പന്‍ കോളേജ് സ്വദേശി പാറക്കല്‍ പുറായില്‍ വീട്ടില്‍ സജിത്തിനെ(32) പന്തീരാങ്കാവ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ജൂണ്‍ ഏഴിന് വിദ്യാര്‍ഥിനി തന്റെ പിതാവിന്റെ ഫോണ്‍ സുഹൃത്തിന് കൊടുക്കാന്‍ പോയപ്പോള്‍ പ്രതി ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയായിരുന്നു. പ്രതിയെ പന്തീരാങ്കാവ് പോലീസ് എസ്ഐമാരായ ജോസ് വി. ഡിക്രൂസ്, ഹരിപ്രസാദ്, പ്രശാന്ത്, സിപിഒ അനുരാജ്, നിഖില്‍, പ്രിന്‍സി എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.