- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണ് പരിശോധന കൃത്യമായി നടത്തിവേണം ജില്ലയില്‍ ദേശീയപാത നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍; ദേശീയപാത നിര്‍മാണം സാങ്കേതിക പരിജ്ഞാനമുള്ള ഉന്നതതല സംഘം പരിശോധിക്കണമെന്ന് കെ സി വേണുഗോപാല്‍ എംപി
ആലപ്പുഴ: ദേശീയപാത നിര്‍മാണത്തില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡിസൈനിങ് നടപ്പിലാക്കണമെന്നും സാങ്കേതിക പരിജ്ഞാനമുള്ള ഉന്നതതല സംഘം പരിശോധിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ആലപ്പുഴ ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയര്മാന് കൂടിയായ അദ്ദേഹം.
മണ്ണ് പരിശോധന കൃത്യമായി നടത്തിവേണം ജില്ലയില്‍ ദേശീയപാത നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍. ശരിയായ ഡ്രെയിനേജ് സിസ്റ്റം, അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ലൈറ്റ്, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് എംപി നിര്‍ദ്ദേശം നല്കി. പാതയോരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. അരൂര്‍, തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമാന്തര പാതകള്‍ വേഗത്തില്‍ മെച്ചപ്പെടുത്തണം. കുടിവെള്ളവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഗൗരവമായി കണക്കിലെടുക്കാന്‍ ഉദ്യോഗസ്ഥരോട് എം.പി. നിര്‍ദ്ദേശിച്ചു. കൂടാതെ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. സ്കൂളുകളിലും അങ്കണവാടികളിലും നല്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണം. എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് സൗകര്യമൊരുക്കണം. ഇതിനായി പ്രത്യേക മുറി സജീകരിക്കണമെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും എംപി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയിട്ടുള്ള ജില്ലയാണ് ആലപ്പുഴ. 440 കോടിയോളം രൂപയാണ് ഒരു വര്‍ഷം പദ്ധതിയിലൂടെ കൂലിയായി ജില്ലയില്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025-26 വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ 26 വകുപ്പുകള്‍ നടപ്പിലാക്കുന്ന 68 സ്കീമുകളാണ് ചര്‍ച്ച ചെയ്തത്. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു.