- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റിന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചതായി പരാതി; കേസെടുത്ത് പൂവാര്‍ പോലിസ്
പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റിന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചതായി പരാതി
പൂവാര്‍: പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചതായി പരാതി. കൈക്കും വയറിനും പൊള്ളലേറ്റ വൈസ് പ്രസിഡന്റ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പൂവാര്‍ പോലീസ് കേസെടുത്തു. യുഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ് പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്.
എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് ഷീനാ എസ്.ദാസ് പറയുന്നത്. പഞ്ചായത്ത് കമ്മിറ്റിയില്‍ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ കൈ തട്ടി വെള്ളം വെച്ചരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്. പഞ്ചായത്ത് കമ്മറ്റി നടക്കുന്നതിനിടെ ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനര്‍ഹര്‍ക്കു കൈമാറിയതായി വൈസ് പ്രസിഡന്റ് ആരോപിച്ചു. പലര്‍ക്കും കിട്ടേണ്ട പണം വീതം വെച്ചുനല്‍കിയെന്നാണ് ആക്ഷേപം.
കമ്മിറ്റിയില്‍ ഈ പ്രശ്നം ഉന്നയിച്ചതാണ് കോണ്‍ഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്.ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. തുടര്‍ന്ന് കുടിക്കാനായി െവച്ചിരുന്ന ചൂടുവെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ വെള്ളം കൈയിലും വയറ്റിലുമാണ് വീണത്. സംഭവത്തില്‍ പൂവാര്‍ പോലീസില്‍ പ്രസിഡന്റിനെതിരേ വൈസ് പ്രസിഡന്റ് പരാതി നല്കി.