- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു
നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133.2 അടി പിന്നിട്ടു. വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലപ്പെട്ടെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവിലെ റൂള്‍കര്‍വ് പ്രകാരം 136 അടി വരെ വെള്ളമാണ് തമിഴ്നാടിന് അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ കഴിയുക. വരുംദിവസങ്ങളില്‍ മഴ ശക്തമായാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. 2022 ഓഗസ്റ്റിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് അവസാനം തുറന്നത്.
ബുധനാഴ്ചത്തെ കണക്കുപ്രകാരം അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3350 ഘനയടി വെള്ളമാണ് എത്തുന്നത്. തിമിഴ്നാട് സെക്കന്‍ഡില്‍ 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നു. കഴിഞ്ഞവര്‍ഷം അണക്കെട്ടില്‍ ഈ സമയം 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 12 അടി വെള്ളം കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ പെരിയാര്‍ തീരദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട് വൈഗൈ അണക്കെട്ട് തുറന്നു.