- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് പാല്‍ ഒളിച്ചുകടത്തിയ സംഭവം; ജീവനക്കാരന് സസ്പെന്ഷന്
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് പാല്‍ ഒളിച്ചുകടത്തിയ സംഭവം; ജീവനക്കാരന് സസ്പെന്ഷന്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് നിത്യനിദാനത്തിനുള്ള പാല്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ എസ്.ആര്‍.സുനില്‍ കുമാറിനെയാണ് അന്വേഷണവിധേയമായി മാറ്റിനിര്‍ത്തിയത്. ക്ഷേത്രം വിജിലന്‍സ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുനില്‍കുമാര്‍ തെറ്റ് ഏറ്റെടുത്ത് എഴുതിനല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ്, ക്ഷേത്രത്തിലെത്തിയ മില്‍മയുടെ 20 കവര്‍ പാല്‍ കടത്താനുള്ള ലക്ഷ്യത്തോടെ മാറ്റിവെച്ചതായി കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും തെളിവെടുപ്പിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
Next Story