ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവ് ജീപ്പുമായി തോട്ടില്‍ വീണു. കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടില്‍ വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കരയ്‌ക്കെത്തിച്ചു.

ബുധനാഴ്ച രാത്രി എടത്വ കൊച്ചമ്മനത്തായിരുന്നു സംഭവം. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബോണി പുന്നമട ഭാഗത്തേക്കെത്തിയത്. എം.സി റോഡില്‍ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്‌ക്കെത്തിയപ്പോള്‍ കൊച്ചമ്മനം റോഡിലേക്ക് നീങ്ങാന്‍ ഗൂഗിള്‍ മാപ്പ് നിര്‍ദേശം നല്‍കി. ഇട റോഡിലൂടെ സഞ്ചരിച്ചെത്തിയ ജീപ്പ് തോട്ടില്‍ വീഴുകയായിരുന്നു.